പദ്ധതികളുടെ നടത്തിപ്പ് മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കായി സിവിൽ സർവീസ് ജീവനക്കാർ, കേന്ദ്ര സംസ്ഥാന സർക്കാർ സംഘടനകൾ, ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പോഷൻ അഭിയാനിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, ഖേലോ ഇന്ത്യ പദ്ധതിയിലൂടെ സ്പോർട്സിലും ആരോഗ്യക്ഷേമത്തിലുമുള്ള മികവ് നടപ്പാക്കൽ, പ്രധാനമന്ത്രി സ്വനിധി യോജനയിൽ ഡിജിറ്റൽ പേയ്മെന്റുകളെ സംബന്ധിച്ച ഭരണനിപുണത, 'ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിലൂടെ സമഗ്ര വികസനം, മനുഷ്യ ഇടപെടലുകളോ തടസങ്ങളോ ഇല്ലാത്ത സേവനങ്ങളുടെ ആദ്യാവസാന ലഭ്യത ഉറപ്പാക്കൽ, ഇന്നൊവേഷൻ എന്നീ പദ്ധതികളിലാണ് അവാർഡുകൾ നൽകുന്നത്. ആദ്യ അഞ്ച് എണ്ണത്തിൽ രണ്ട് അവാർഡുകൾ വീതവും ഇന്നോവേഷൻ സ്കീമിൽ എട്ട് അവാർഡുകളുമാണ് നൽകുന്നത്. ആദ്യ നാല് വിഷയങ്ങളിൽ ജില്ലയുടെ സമഗ്ര വികസനമാണ് യോഗ്യതയായി കണക്കാക്കുന്നത്. സ്കീം അഞ്ച് പ്രകാരം ജില്ലകൾക്ക് ഒരു അവാർഡും മറ്റ് സേവന ദാതാക്കളായ വകുപ്പുകൾക്കോ കേന്ദ്ര സംസ്ഥാന സംഘടനകൾക്കോ ഒരു അവാർഡും എന്ന രീതിയിലാണ് നൽകുന്നത്. സ്കീം ആറിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് സംഘടനകൾ ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ എന്നിവയ്ക്കുള്ളതാണ്. ജില്ലകളിൽ നിന്നും ഇംപ്ലിമെന്റിങ് യൂണിറ്റുകളിൽ നിന്നും സംഘടനകളിൽ നിന്നും അർഹമായ സ്കീമുകളിൽ ഓൺലൈൻ ആപ്ലിക്കേഷൻ ആണ് അയക്കേണ്ടത്. പൂർണമായ അപേക്ഷകൾ ജനുവരി 20 മുതൽ മുതൽ ഫെബ്രു 4 വരെ അപ്‌ലോഡ് ചെയ്യാം.
വിശദമായ വിവരങ്ങൾക്കും അപേക്ഷകൾ അപ് ലോഡ് ചെയ്യുന്നതിനുമായി https://pmawards.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
- Log in to post comments