തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സൗജന്യ പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ് , സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍റ് നല്‍കും. ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, മൂന്നാം നില, എം.എസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍ ഫോണ്‍ 0484-2971400, 8590605259, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ ഫോണ്‍ 0484-2632321 വിലാസത്തിലോ ബന്ധപ്പെടുക.
- Log in to post comments