Post Category
കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേളയിൽ 69 കമ്പനികള്‍, വെർച്വൽ മേള 21 മുതൽ 27 വരെ
കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികൾ മേളയിൽ പങ്കാളികളായി. ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ വികസന കമീഷ്ണർ ഷിബു.എ , മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. മധുസൂദനൻ സി തുടങ്ങിയവർ പങ്കെടുത്തു. മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വെർച്വൽ തൊഴിൽമേള 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
date
- Log in to post comments