എറണാകുളം അറിയിപ്പുകള്‍
ജോലി ഒഴിവ്
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെല്‍പ്പര്‍ (ബൈന്‍ഡിംഗ്) തസ്തികയില്‍ ഒ ബി സി വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27-ന് മുമ്പ് അതത് എംപ്ലോയ് മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് ബാധകം. യോഗ്യത എസ് എസ് എൽ സി, കെജിടിഇ /എംജിടിഇ അല്ലെങ്കിൽ തത്തുല്യമായ സാങ്കേതിക യോഗ്യത ബൈൻഡിംഗിൽ (ലോവർ) അല്ലെങ്കിൽ പ്രിന്റിംഗ് ടെക്‌നോളജിയിൽ ഡിപ്ലോമ/വിഎച്ച്എസ് സി പ്രിന്‍റിംഗ് ടെക്‌നോളജി)/കെജിടിഇ (പ്രസ്സ് വർക്ക്)/കെജിടിഇ (പ്രസ് ഓപ്പറേഷനും ഫിനിഷിംഗിനും ശേഷം) ബുക്ക് ബൈൻഡിംഗിന്റെ ട്രേഡിൽ എന്‍ സി വി റ്റി സർട്ടിഫിക്കറ്റ്. പ്രശസ്തമായ ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ ബൈൻഡിംഗിൽ 1 വർഷത്തെ പരിചയം.
ജോലി ഒഴിവ്
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെല്‍പ്പര്‍ (പേ ലോഡ് ഓപ്പറേറ്റർ) തസ്തികയിൽ രണ്ട് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികള്‍ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് ബാധകം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല)യോഗ്യത എസ് എസ് എൽ സി, ഹെവി ഉപകരണങ്ങൾ (ക്രെയിൻ, എക്‌സ്‌കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ്) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഓപ്പറേഷൻ കോഴ്‌സ് സർട്ടിഫിക്കറ്റ് (കുറഞ്ഞത് 6 മാസം) സാധുതയുള്ള എച്ച് പി എം വി, എച്ച് പി എം വി ബാഡ്ജോടുകൂടിയ ക്രെയിൻ/ഫോർക്ക് ലിഫ്റ്റ് ലൈസൻസ്)
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം ജില്ലയിലെ കലൂരിലുള്ള നോളഡ്ജ് സെന്‍ററില്‍ “പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്“ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
കൂടാതെ വിവിധ അനിമേഷന്‍, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400, 8590605259 ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍റര്‍, കലൂർ, എറണാകുളം-682017 വിലാസത്തിലോ ബന്ധപ്പെടുക.
റീ-ക്വട്ടേഷന്‍
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ് മെന്‍റ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഫിഷറീസ് ഹാർബറിൽ സെക്യൂരിറ്റി ജോലികള്‍ ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ അള്‍ വീതം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2967371.
ഇ-ഗ്രാന്‍റ്സ്
ഇ-ഗ്രാന്‍റ്സ് മുഖേനയുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ എല്ലാ
പട്ടികജാതി വിദ്യാര്‍ത്ഥികളും 2022 ജനുവരി 25-നകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ പഠനം നടത്തുന്ന സ്ഥാപനം മുഖേന ഇ-ഗ്രാന്‍റ്സ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം. സീറോ ബാലന്‍സ് അക്കൗണ്ടുള്ള വിദ്യാര്‍ത്ഥികള്‍ സേവിംഗ്‌സ് അക്കൗണ്ട് ആക്കി മാറ്റിയതിന്നു ശേഷമാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. സേവിംഗ്‌സ് അക്കൗണ്ട് വിവരങ്ങള്‍ മാത്രമേ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പാടുള്ളൂ 2021-22ല്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ 2022 ഫെബ്രുവരി 28 നകം ഇ-ഗ്രാന്‍റ്സ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം വാങ്ങേണ്ടതാണ്. നിശ്ചിത കാലാവധിയ്ക്കു ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെടണം
താല്പര്യ പത്രം ക്ഷണിച്ചു
കേരള ,എറണാകുളം ജില്ല ,കോടനാട് പി ഓ , മലയാറ്റൂര്‍ വന വികസന ഏജന്‍സിയില്‍ മനുഷ്യ വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായും ,താഴെ പറയുന്ന ഉപകരണങ്ങള്‍/ സേവനങ്ങള്‍ നല്‍കുന്നതിനും, സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും നേരിട്ടോ ഈ മെയില്‍ ആയോ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മുഖേനയൊ താല്പര്യ പത്രം ക്ഷണിച്ചു . 27/01/2022 തീയതി വൈകുന്നേരം 5 മണി വരെ താല്പര്യപത്രം സമര്‍പ്പിക്കാവുന്നതാണ് .
ഫയര്‍ വാണിംഗ് അലെര്‍ട് സിസ്റ്റം സ്ഥാപിക്കുന്നതിന് (ഡ്രോണ്‍ ഉള്‍പ്പെടെ ) ഇന്‍റഗ്രേറ്റഡ് തെര്‍മല്‍ സെന്‍സര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് മൂവ് മെന്‍റ് / ഡിറ്റക്ഷന്‍ ( എ1 ബേസ്ഡ് ഐഡന്‍റിഫിക്കേഷന്‍ ) ഡെവലപ്‌മെന്റ് ഓഫ് കേജ്‌സ് ഫോര്‍ റെസ്‌ക്യൂഡ് ആന്‍ഡ് കേറിങ് ഓഫ് അനിമല്‍സ് (കുരങ്ങുകള്‍,പുലികള്‍,കടുവകള്‍ ) വിശദ വിവരങ്ങള്‍ക്ക് മലയാറ്റൂര്‍ വന വികസന ഏജന്‍സി ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ :04842649052 / ഇമെയില്‍: ceomy...@gmail.com
Reply all
Reply to author
Forward
- Log in to post comments