കാറ്റ് നാശംവിതച്ച പാണ്ടിയില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച അഡൂര്‍ പാണ്ടിയില്‍ എഡിഎം: എന്‍.ദേവീദാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടത്തിലെ ദുരന്ത നിവാരണ വിഭാഗവും കാസര്‍കോട് തഹസില്‍ദാരും, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും അഡൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായാണ് സന്ദര്‍ശനം നടത്തിയത്. 13 വീടുകള്‍ക്കും പാണ്ട്യ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുറ്റുമതിലും മേല്‍ക്കൂരയും അയ്യപ്പ ഭജന മന്ദിരത്തിന്റെ ഊട്ടുപുരയുമടക്കം ആറു കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും സംഘം വിലയിരുത്തി. 12 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി. വീടുകള്‍കള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം അടിയന്തരമായി തിട്ടപ്പെടുത്തി വില്ലേജാഫീസിലെത്തിക്കാന്‍ അഡൂര്‍ പഞ്ചായത്തിലെ അസി. എഞ്ചിനീയര്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് അതാത് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് അടിയന്തരമായി സമര്‍പ്പിക്കുവാന്‍ എ.ഡി.എം. നിര്‍ദേശം നല്‍കി.
- Log in to post comments