Skip to main content

എസ്.സി.വി.ടി കോഴ്‌സ്; ഇന്നുകൂടി അപേക്ഷ സമര്‍പ്പിക്കാം 

 ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ വനിതാ ഐ.ടി.ഐയില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന എസ്.സി.വി.ടി കോഴ്‌സുകളില്‍ പ്രവേശനത്തിന്നുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നുകൂടി സമര്‍പ്പിക്കാം. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ -(രണ്ടു വര്‍ഷം), ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി-( ഒരു വര്‍ഷംവീതം) എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയും ഭീമനടി ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വഴിയും ഇന്നുകൂടി (ജൂണ്‍ 30) അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍: 04672 341 666

 

date