കാസര്‍കോടിന്റേത് മികച്ച പദ്ധതിരേഖ: ഡോ.കെ.എന്‍ ഹരിലാല്‍
ജില്ലാ പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടതില്‍ കാസര്‍കോട് ജില്ലയതുടേത് മികച്ച പദ്ധതി രേഖയാണെന്ന് സംസ്ഥാന ആസുത്രണബോര്‍ഡ് അംഗം ഡോ.കെ.എന്‍ ഹരിലാല്‍ പറഞ്ഞു. മികച്ച ജില്ലാ പദ്ധതികളിലൊന്നാണ് ജില്ലയുടേത്. അത് മുഖ്യമന്ത്രി തന്നെ അനൗദ്യോഗികമായി സൂചിപ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണം രണ്ടാം ഘട്ടം; മാറുന്ന സമീപനവും പ്രൊജക്ടുകളുടെ ഗുണപരതയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കെ.എന്‍ ഹരിലാല്‍. ഇനിമുതല്‍ സമയബന്ധിതമായി ഏറ്റവും ഗുണകരമായരീതിയില്‍ ദേശീയതലതത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടത്. പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ കഴിയണം. വര്‍ഷംമുഴുവന്‍ ആസൂത്രണം ചെയ്ത് അവസാനഘട്ടത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മാറ്റംവരുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കംമുതല്‍ തന്നെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് ഇനി മുതല്‍ ചെയ്യുന്നത്. എല്ലാ ജില്ലകളിലും ജില്ലാ പദ്ധതികളുമായി മുന്നോട്ടുവന്ന ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍
ആവിഷ്‌ക്കരിക്കണം: ജില്ലാ കളക്ടര്‍
വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാരായ ജനങ്ങളുടെവരെ നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു.ജില്ലാ പദ്ധതി അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളില്‍ വിവിധ രംഗങ്ങളില്‍ നവീനമായ ആശയങ്ങള്‍ ഉള്ളവര്‍ ഉണ്ട്. ഇവരുടെ ആശയങ്ങള്‍ പൂര്‍ണ്ണമായല്ലെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയണം. ഒരാള്‍ കേട്ടാല്‍ ഇതുകൊള്ളാമല്ലോ എന്ന തോന്നുന്ന തരത്തിലുള്ള ആശയങ്ങളാകണം നടപ്പിലാക്കേണ്ടത്. ഇത്തരം ആശയങ്ങള്‍ നമ്മുക്ക് ചിലപ്പോള്‍ ലഭിക്കുന്നത് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നാകും. അല്ലെങ്കില്‍ കര്‍ഷകനില്‍ നിന്നാകും. ഇത് ഉള്‍കൊണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നമ്മുക്ക് കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പദ്ധതി കാസര്‍കോടിന് കരുത്ത് പകരും: എജിസി ബഷീര്‍
പുതിയ ജില്ലാ പദ്ധതി കാസര്‍കോട് ജില്ലയുടെ വികസനത്തിന് കരുത്ത് പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതിയാണ് കാസര്‍കോടിന്റേത്. ജില്ലയ്ക്ക് വികസനത്തില്‍ അനന്ത സാധ്യതകളാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് മറ്റ് ജില്ലകള്‍ക്ക് മാതൃക: ഡോ.ജോയ് ഇളമണ്‍
മറ്റു ജില്ലകള്‍ക്ക് മാതൃകയാണ് കാസര്‍കോട് ജില്ലയുടെ ജില്ലാ പദ്ധതിയെന്ന് കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. ഗുണനിലവാരമുള്ളതും ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ് ഈ പദ്ധതി രേഖ. ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കുമ്പോഴാണ് ആസൂത്രണം വിജയകരമാകുന്നത്.ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നു പറയുമ്പോഴും ഇത്ര മികച്ച പദ്ധതി രേഖ തയ്യാറാക്കുവാന്‍ കഴിഞ്ഞത് ജില്ലയ്ക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മിഷനുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Log in to post comments