Post Category
എല്ലാ വകുപ്പുകളും ജില്ലാതല വിജിലന്‍സ് സെല്ലുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശം
വകുപ്പുകളെ സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി എല്ലാ വകുപ്പുകളും ജില്ലാതല വിജിലന്‍സ് സെല്ലുകള്‍ രണ്ടാഴ്ചയ്ക്കകം രൂപീകരിക്കാന്‍ നിര്‍ദേശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയത്.
ഓരോ വകുപ്പിലെയും വിജിലന്‍സ് സെല്ലില്‍ ലഭിക്കുന്ന പരാതികള്‍, തീര്‍പ്പാക്കല്‍ എന്നിവ സംബന്ധിച്ച വിശദമായ ത്രൈമാസ റിപ്പോര്‍ട്ട് നല്‍കാനും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാതല വിജിലന്‍സ് സമിതി യോഗത്തില്‍ പങ്കെടുക്കാത്ത വകുപ്പുകളോട് വിശദീകരണം തേടും. വിജിലന്‍സ് ഡിവൈ.എസ്.പി. എ. അബ്ദുള്‍ വഹാബ്, സമിതിയംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി 1760/2018)
date
- Log in to post comments