Skip to main content

ജല സമ്മേളനം: സംവാദം നടത്തി

 

ജില്ലയിലെ ജലലഭ്യത,വിനിയോഗം,പരിപോഷണം,സംരക്ഷണം എന്നിവയെ കുറിച്ച് ജലസമ്മേളത്തില്‍ 'ജല ആശയക്കൂട്ടായ്മ' സംവാദം നടന്നു. വയനാടിന്റെ പാരിസ്ഥിതിക സന്തുലനം സംബന്ധിച്ച് വിദഗ്ധരുടെ ചര്‍ച്ച പുതിയ ദിശാബോധം നല്‍കുന്നതായി. സംവാദം മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ.ജസ്റ്റിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷത വഹിച്ചു. കബനി പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.അരുണ്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍,  പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി.ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date