Post Category
നുമ്മ ഊണ്'പദ്ധതി നാളെ (ജൂലൈ ഒന്ന്) മുതല്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലും
കാക്കനാട്: വിശന്നു പൊരിയുന്ന ഒരു വയറുപോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'നുമ്മ ഊണ്' വിശപ്പ് രഹിത നഗരം പദ്ധതി നാളെ മുതല്‍ (ജൂലൈ ഒന്ന്) കണയന്നൂര്‍ താലൂക്ക് ഓഫീസിലും.
ദിവസേന 20 പേര്‍ക്ക് ഇവിടെ നിന്ന് ഉച്ച ഭക്ഷണ കൂപ്പണ്‍ നല്‍കും. ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തവരെ ഉദ്ദേശിച്ചാണ് പദ്ധതി. ദിവസവും രാവിലെ 11 .30 മുതല്‍ ഉച്ചക്ക് 12.30 വരെ കൂപ്പണ്‍ നല്‍കും. ക്യൂവിലുള്ള ആദ്യ 20 പേര്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക. കൂപ്പണുമായി താലൂക്കാഫീസിന് സമീപം ഗവ. പ്രസ്സ് റോഡിലുളള ഗോകുല്‍ ഊട്ടുപുര' ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാം. അര്‍ഹതപ്പെട്ടവര്‍ക്കുതന്നെയാണ് കൂപ്പണ്‍ ലഭിക്കുന്നതെന്ന് അധികൃതര്‍ ഉറപ്പുവരുത്തും.
date
- Log in to post comments