Skip to main content

        മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന 'ഷിഷ് സ്റ്റോക്ക് എന്‍ഹാന്‍സ്മെന്‍റ് പദ്ധതി' പ്രകാരമുളള പൊതു ജലാശയങ്ങളില മത്സ്യ കുഞ്ഞു നിക്ഷേപം  പരിപാടിയുടെ ഭാഗമായി തൃത്താല ഗ്രാമപഞ്ചായത്തിലെ  വി.കെ കടവില്‍ ഭാരതപുഴയില്‍ കാര്‍പ്പ ഇനത്തില്‍പ്പെട്ട രണ്ട് ലക്ഷം കട്ല, രോഹു, മൃഗാന്‍ മത്സ്യ ഇനങ്ങളെ നിക്ഷേപിച്ചു. പൊതുജലാശയങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മത്സ്യസമ്പത്തിന്‍റെ പുനരുജ്ജീവനവും മത്സ്യതൊഴിലാളികളുടെ മെച്ചപ്പെട്ട സാമൂഹിക -സാമ്പത്തിക അവസ്ഥയും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ നാരായണദാസാണ് മത്സ്യകുഞ്ഞ് നിക്ഷേപം നടത്തിയത്.  തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കൃഷ്ണകുമാര്‍ അധ്യക്ഷനായി.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പുഷ്പജ മുഖ്യാതിഥിയായി.

date