Skip to main content

കോവിഡ് മരണാനന്തര ധനസഹായ അപേക്ഷ സമര്‍പ്പിക്കല്‍:  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളും ട്രഷറികളും  ഞായറാഴ്ച പ്രവര്‍ത്തിക്കണം

 

    കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്‍കുന്ന എക്‌സ് ഗ്രേഷ്യ ധനസഹായത്തിനുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും ട്രഷറികളും ഞായറാഴ്ച(ജനുവരി 30) തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടു.

     കോവിഡ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ ചെയ്തു കൊടുക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി പോകുന്നവര്‍, ട്രഷറി ജീവനക്കാര്‍, അക്ഷയ ജീവനക്കാര്‍ എന്നിവരെ ഞായറാഴ്ച നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവരെ യാത്ര ചെയ്യാന്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അനുവദിക്കണമെന്നും ഉത്തവരില്‍ പറയുന്നു.

date