Skip to main content

കുഷ്ഠരോഗത്തെകുറിച്ച് അവബോധം;  കാര്‍ട്ടൂണ്‍ രചനാമത്സരം 

 

    കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, കുഷ്ഠരോഗ ബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്പര്‍ശ് കുഷ്ഠരോഗ നിര്‍മ്മാര്‍ജന ക്യാമ്പയിനിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എണാകുളം ജില്ലാ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന്  ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു.

     വിഷയം:  'കുഷ്ഠരോഗം കണ്ടെത്താം ചികില്‍സിക്കാം...ഒന്നിക്കാം വിവേചനമില്ലാത്ത അന്തസ്സുള്ള ലോകം പടുക്കാന്‍'.  കാര്‍ട്ടൂണ്‍ രചനകള്‍ competitionsdmohekm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഫെബ്രുവരി 9 വരെ  അയക്കാം. 

നിബന്ധനകള്‍:

    ഒരു വ്യക്തിക്ക് പരമാവധി 3 പോസ്റ്റര്‍ ചെയ്തയക്കാം, പ്രായപരിധിയില്ല. എല്ലാ പോസ്റ്റര്‍ എന്‍ട്രികളും മലയാളത്തിലായിരിക്കണം. വേഗത്തിലും എളുപ്പത്തിലും അപ്ലോഡ് ചെയ്യുന്നതിന് നിങ്ങളുടെ ഫയലുകള്‍ പിഡിഎഫ്  അല്ലെങ്കില്‍ ജെപിഇജി ആയി സംരക്ഷിക്കുക. 
    മികച്ച 3 എന്‍ട്രികള്‍ക്ക് സമ്മാനം നല്‍കും. വിജയികളുടെ പേരുകള്‍ അതത് പോസ്റ്ററുകള്‍ക്കൊപ്പം എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വാര്‍ത്താക്കുറിപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കും. ഇമെയില്‍ അയക്കുമ്പോള്‍ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും പരാമര്‍ശിക്കുക.

31/01/22
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )

date