Skip to main content

കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ ഓഫീസ് സൗകര്യം പാട്ടത്തിന്

 

ആലുവ മുതല്‍ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഓഫീസ് സൗകര്യം പാട്ടത്തിന് നല്‍കുന്നു. 250 മുതല്‍ 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് സൗകര്യമാണ് അഞ്ച്, 10, 15 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ പാട്ടത്തിന് ലഭിക്കുന്നത്.

 

സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് ഓഫീസുകള്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യ സ്ഥലമാണ് ആലുവ, പുളിഞ്ചുവട്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം, ടൗണ്‍ഹാള്‍, മഹാരാജാസ് കോളെജ്, എളംകുളം, വൈറ്റില തുടങ്ങിയ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9188957544 /9188957618 ഇ മെയ്ൽ binish.l@kmrl.co.in  /nisha.p@kmrl.co.in

date