Skip to main content

സാമൂഹ്യ സുരക്ഷ പെൻഷൻ: മസ്റ്ററിംഗിന് ഫെബ്രുവരി ഒന്നു മുതൽ 20 വരെ അവസരം

 

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യസുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് ഫെബ്രുവരി ഒന്നു മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗും  ഇപ്പോൾ പൂർത്തിയാക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്.

 

കൂടാതെ ബയോമെട്രിക് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ / ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംങ്ങ് പൂർത്തിയാക്കാം. ഇതിനായി ജില്ലയിലെ ഗുണഭോക്താക്കളുടെ പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അക്ഷയ സംരഭകർക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ പട്ടികയും ഇതോടൊപ്പം നൽകണം.

date