Skip to main content

കെ റെയിൽ പ്രസംഗമത്സരം - നേഹ, അനു, ഫാഹ്മിദ വിജയികൾ

 

ഇ൯ഫർമേഷ൯ ആന്റ് പബ്ലിക് റിലേഷ൯സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ്, കെ റെയിൽ - മാറുന്ന ഗതാഗത ചക്രവാളം എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഓൺലൈ൯ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

 

പാലക്കാട് അഹല്യ സ്കൂൾ ഓഫ് ഫാർമസി വിദ്യാർത്ഥിനി നേഹ ജോർജിനാണ് ഒന്നാം സ്ഥാനം. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അനു പൗലോസ് രണ്ടാം സ്ഥാനവും കൊച്ചി സർവകലാശാലയിലെ ബിബിഎ –എൽഎൽബി വിദ്യാർത്ഥിനി ഫാഹ്മിദ കരീം മൂന്നാം സ്ഥാനവും നേടി.

 

തിരുവാങ്കുളം മഹാത്മയുമായി സഹകരിച്ചാണ് ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

date