എറണാകുളം - കോവിഡാനന്തര രോഗനിര്‍ണയം മൊബൈൽ ക്ലിനിക്ക് പര്യടനം തുടങ്ങി
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡാനന്തര രോഗങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും നിര്‍ണയവും തുടർചികിത്സയും ലക്ഷ്യമിട്ട് മൊബൈൽ ക്ലിനിക്ക് പര്യടനം തുടങ്ങി. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, എറണാകുളം കരയോഗം, ഭാരത് പെട്രോളിയം കോര്‍രപ്പറേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് രോഗനിർണയ - തുടർ ചികിത്സാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ദര്‍ബാർഹാൾ റോഡിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ജാഫർ മാലിക് മൊബൈൽ ക്ലിനിക്കിന്‍റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. വി. ശ്രീദേവി, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, എറണാകുളം കരയോഗം സെക്രട്ടറി രാമചന്ദ്രന്‍, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്‍റ് പി.എന്‍. ശ്രീനിവാസന്‍, ഡോ. പാർവതി, ഡോ. ബാബു ഫ്രാന്‍സിസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ തീരമേഖലയിലാണ് മൊബൈൽ ക്ലിനിക്ക് ആദ്യഘട്ടത്തിൽ പര്യടനം നടത്തുന്നത്. സൗജന്യമായി രോഗനിർണയവും തുടർചികിത്സയ്ക്കുള്ള മാർഗനിർദേശവും ക്ലിനിക്കിൽ ലഭിക്കുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോണ്‍ പറഞ്ഞു
- Log in to post comments