കോതമംഗലം, വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് - ടെന്‍ഡർ ക്ഷണിച്ചു
ടെന്‍ഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുളള എടത്തല പഞ്ചായത്തിലെ 42 അങ്കണവാടികൾക്ക്2021-22 സാമ്പത്തിക വർഷം പ്രീസ്കൂൾ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484-2952488, 9387162707.
ടെന്‍ഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ കോതമംഗലം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിനു 2021-22 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങൾ വാങ്ങുന്നതിനും അങ്കണവാടികൾക്ക് ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും നിബന്ധനകൾക്ക് വിധേയമായി വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ കോതമംഗലം വുമണ്‍ എക്സലന്‍സ് സെന്ററിൽ പ്രവർത്തിക്കുന്ന കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0485-2828161, 9656392116.
- Log in to post comments