Post Category
ഫോർട്ടുകൊച്ചിയുടെ സ്വാതന്ത്ര്യസമര സ്മരണകള്‍ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു.
സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം ആഘോഷപരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് തയാറാക്കിയ ഫോർട്ടുകൊച്ചി പ്രദേശത്തെ അധിനിവേശ വിരുദ്ധ സമരങ്ങളെ സംബന്ധിച്ച ഡോക്യുമെന്‍ററി ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രകാശനം ചെയ്തു. നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഫോർട്ടുകൊച്ചിയിൽ നടന്നിട്ടുള്ള സമരങ്ങള്‍, ഗാന്ധിജിയുടെ സന്ദർശനം, നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന ജയിലറകള്‍ എന്നിവയെ കുറിച്ചെല്ലാം ഡോക്യുമെന്‍ററി പ്രതിപാദിക്കുന്നു. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, മുന്‍ മേയര്‍ കെ.ജെ. സോഹന്‍, പ്രൊഫ. എം.കെ. സാനു, മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, സി.ഐ.സി.സി ജയചന്ദ്രന്‍ എന്നിവര്‍ ഡോക്യുമെന്‍ററിയിൽ ചരിത്രം അനുസ്മരിക്കുന്നു.
date
- Log in to post comments