Skip to main content

നീറ്റ്, എഞ്ചിനീയറിംഗ് സൗജന്യ പ്രവേശന പരിശീലനം

    പ്ലസ് ടു, സയന്‍സ്, കണക്ക് വിഷയങ്ങള്‍ എടുത്ത്  നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2018ലെ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയില്‍ 15 ശതമാനം കുറയാതെ സ്‌കോര്‍ നേടിയതുമായ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2019ലെ നീറ്റ് , എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് മുമ്പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുതിന് പ'ികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിും ഏറ്റവും യോഗ്യരായ 80 പേരെ തിരഞ്ഞെടുത്ത് 2019 ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുതിന് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കു പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കുതിന് താല്‍പര്യമുള്ള പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ചത്, പരിശീലനം ക്രമീകരിക്കു സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുതിനുള്ള സമ്മതപത്രം, വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍'ിഫിക്കറ്റിന്റെയും 2018 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പ് എിവ സഹിതം ജൂലൈ 25ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെ' ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭിക്കണം.  അപേക്ഷാഫോറം അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ്  ഓഫീസില്‍ നിും ബന്ധപ്പെ' ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04864 224399.

date