Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

    സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലുമുള്ള സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 10,000 രൂപ ഹോണറേറിയം.  പ്ലസ്ടു യോഗ്യതയുള്ള, ഡാറ്റാ എന്‍ട്രി (മലയാളം, ഇംഗ്ലീഷ്) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും  സഹിതം ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ജൂലൈ 11ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04936 221074.
 

date