Post Category
സംരംഭകത്വ വികസന പരിശീലനം അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി സംരംഭകത്വ വികസന പരിശീലനം നടത്തുന്നു. പുതിയതായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. 15 ദിവസമാണ് പരിശീലനം. അപേക്ഷാ ഫോറം മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ആഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. ഫോണ്‍ 04936 202485, 9496546824, 9645004229.
date
- Log in to post comments