ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ് വിരമിച്ചു
കാക്കനാട്: കലക്ടറേറ്റില്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന എം.പി. ജോസ് 33 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനു ശേഷം സര്‍വ്വീസില്‍നിന്നും വിരമിച്ചു. ജില്ലയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിച്ചിട്ടുള്ള ഇദ്ദേഹം കൊച്ചി മെട്രോ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍, മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് പൊന്നുംവില വിഭാഗങ്ങളില്‍ തഹസില്‍ദാരുമായിരുന്നു. കൂടംകുളം, കൊച്ചി പവര്‍ഗ്രിഡ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഗെയ്ല്‍ പൈപ്പുലൈന്‍ പദ്ധതി പൂര്‍ത്തീകരണത്തിലും പങ്കാളിയായി. എഫ്.എ.സി.ടി.യുടെ അധീനതയിലുണ്ടായിരുന്ന ഭൂമി പെട്രോകെമിക്കല്‍ പാര്‍ക്കിനുവേണ്ടി ഏറ്റെടുക്കുന്നതില്‍ പങ്കു വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, കിന്‍ഫ്ര, പവര്‍വിന്‍ഡ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യാത്രയയപ്പു നല്‍കി. മൂവാറ്റുപുഴ സ്വദേശിയാണ്.
- Log in to post comments