സൗര തേജസ് സോളാര്‍ സബ്‌സിഡി പ്ലാന്റ് രജിസ്ട്രഷന്‍ ക്യാമ്പ് ശനിയാഴ്ച
അനര്‍ട്ട് കേരളയും ഊര്‍ജ്ജ മിത്ര കളമശേരി നിയോജക മണ്ഡലം സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ശനിയാഴ്ച (ഫെബ്രുവരി 5) ഏലൂക്കര വാര്‍ഡ് മെമ്പര്‍ പി.കെ സലീമിന്റെ ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സലീം, അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ മനു എം വേണു എന്നിവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയിലൂടെ അനര്‍ട്ട് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍, കെ.എസ്.ഇ.ബി ബില്‍ എന്നിവ ആവശ്യമാണ്. 1000 രൂപയും 18 ശതമാനം ജി.എസ്.ടി യും ഓണ്‍ലൈനായി അടക്കണം. സോളാര്‍ പ്ലാന്റുകള്‍ക്ക് അടിസ്ഥാന വിലയുടെ (41000) 20-40 ശതമാനം സബ്‌സിഡി ലഭിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 10 കി.വാട്ട് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2540433, 7034266617, 9633365558.
- Log in to post comments