Skip to main content

വിജ്ഞാന്‍വാടി മേല്‍നോട്ടം; അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം കോര്‍പറേഷനില്‍ പട്ടികജാതി വകുപ്പിനു കീഴില്‍ ഇളംപള്ളി, രാജാജി നഗര്‍, എം.എസ്. നഗര്‍, ചെല്ലമംഗലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പ്രദേശവാസികളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.  5,000 രൂപ ഹോണറേറിയം ലഭിക്കും.  വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 15 നകം തിരുവനന്തപുരം നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.
(പി.ആര്‍.പി 1763/2018)

 

 

date