Skip to main content

മുല്ലപ്പെരിയാർ:  രാജ്യാന്തര ഏജൻസിയെ കൊണ്ട് പരിശോധിക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

 

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ബലക്ഷയം രാജ്യാന്തര ഏജൻസിയെ കൊണ്ട് പരിശോധിക്കണം എന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ചെല്ലാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയിൽ ഇക്കാര്യം ആവശ്യപ്പടും. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന നിലപാടിൽ മാറ്റമില്ല. അതിനുള്ള സാഹചര്യം ചർച്ചയിലൂടെ ഉരുത്തിരിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ചെല്ലാനത്ത് പറഞ്ഞു.

date