Post Category
ഏജന്‍സികള്‍ എടുക്കാന്‍ അവസരം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാരയിലെ ആയൂര്‍വേദ ഉല്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉല്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉത്പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലായവ വില്‍ക്കുന്നതിന് എല്ലാ ജില്ലയിലെയും ജില്ലാ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളിലും ഔട്ട്‌ലെറ്റുകള്‍/ബങ്കുകള്‍/ഏജന്‍സികള്‍ (ഹോള്‍സെയില്‍/റീട്ടെയില്‍) എടുക്കുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശൂര്‍ 680 006, 0487 - 2354851, 0471 2433850.
പി.എന്‍.എക്‌സ്.2709/18
date
- Log in to post comments