Skip to main content

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍  റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തിങ്കള്‍ മുതല്‍ സ്വീകരിക്കും 

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ രണ്ടു മുതല്‍ സ്വീകരിക്കും. പഞ്ചായത്തുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ തിങ്കളാഴ്ചയും മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, എല്ലാ ചൊവ്വാഴ്ചയും മുളിയാര്‍, കാറഡുക്ക, ദേലംപാടി, എല്ലാ ബുധനാഴ്ചയും കുമ്പടാജെ, ബെള്ളൂര്‍, ബദിയഡുക്ക, എല്ലാ വ്യാഴാഴ്ചയും കാസര്‍കോട്  മുനിസിപ്പാലിറ്റി, ചെമ്മനാട് പഞ്ചായത്ത്, എല്ലാ വെള്ളിയാഴ്ചയും ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ എന്നിവയുടെ അപേക്ഷകള്‍ രാവിലെ 10.30 മുതല്‍ സ്വീകരിക്കും. 

date