Skip to main content

ഡ്രൈവര്‍ ഒഴിവ്

 

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലുള്ള 75 ഹെവി ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് റാന്നി ഠൗണ്‍ എംപ്ലോയ്‌മെന്റ് ആഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് പാസായവരും ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് ഏഴ് വര്‍ഷവും ഹെവി ലൈന്‍സ് എടുത്ത് മൂന്ന് വര്‍ഷവും പൂര്‍ത്തിയായവരായിരിക്കണം അപേക്ഷകര്‍. ഉയരം 158 സെന്റീമീറ്ററും നെഞ്ചളവ് 76 സെന്റീമീറ്ററും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഈ മാസം നാലിന് രാവിലെ 11ന് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍       കാര്‍ഡും പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സും കാഴ്ചശക്തി തെളിയിക്കുന്ന മെഡിക്കല്‍     സര്‍ട്ടിഫിക്കറ്റും സഹിതം റാന്നി ഠൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.                                             (പിഎന്‍പി 1728/18)

date