ആരോഗ്യ കേരളം നിയമനം
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടി സ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി .11 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള https://forms.gle/d9xUUReJQdM5gnAo9 എന്ന
ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 01.01.2022 ന് 40 വയസ്സ് കവിയരുത്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍ 100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
ഓഫീസ് സെക്രട്ടറി (1) - .ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും. ഓഫീസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം, ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്), ശബളം 16,000 രൂപ.
സ്പെഷല്‍ എജുക്കേറ്റര്‍ (1) - ബിരുദവും സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡും. , ആറ് മാസത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം, ശബളം 20,000 രൂപ.
മെഡിക്കല്‍ ഓഫീസര്‍ (3) -എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. ശബളം 41,000 രൂപ.
- Log in to post comments