Skip to main content

ലോക് അദാലത്ത് 14ന്

 

ജില്ലയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍, കോടതികളില്‍ നിലവിലുള്ള കോംപൗണ്ട് ചെയ്യാവുന്ന പരാതികള്‍, പ്രീലിറ്റിഗേഷന്‍ കേസുകള്‍, ബാങ്ക് വായ്പാ കുടിശികയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ തീര്‍പ്പാക്കുന്നതിന് ജില്ലാ ലീഗ ല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോക് അദാലത്ത് ഈ മാസം 14ന് പത്തനംതിട്ട, അടൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ നടക്കും.അപേക്ഷകള്‍ ഈ മാസം അഞ്ച് വരെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസിലോ ബന്ധപ്പെട്ട വകുപ്പുകളിലോ ബാങ്കുകളിലോ നല്‍കാമെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍ അറിയിച്ചു.                                             (പിഎന്‍പി 1740/18)

date