Skip to main content
മികവിന്റെ പാതയിലേക്ക് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും

മികവിന്റെ പാതയിലേക്ക് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും

 

    ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയരുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുകയാണ് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും. പുതിയ കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 

    സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ്, വായനാമുറി ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള പ്രത്യേക ടോയ്ലറ്റുകളും ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം.  പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 25 ഡിവിഷനുകളിലായി 756 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 

    ഓരോ വര്‍ഷവും കുട്ടികള്‍ കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ക്ലാസ് റൂമുകളുടെ അപര്യാപ്തത ഉണ്ടായിരുന്നു. പുതിയ കെട്ടിടമായതോടെ അതു പരിഹരിക്കപ്പെടുമെന്നും ഫണ്ട് ലഭിച്ചത് സ്‌കൂളിന് അനുഗ്രഹമായെന്നും പ്രധാന അധ്യാപിക കെ.എ ഉഷ പറഞ്ഞു. 1915 ല്‍ ആരംഭിച്ച്, 106 വര്‍ഷം പൂര്‍ത്തിയായ സ്‌കൂള്‍ ഈ വര്‍ഷം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയും നടപ്പിലാക്കിയിരുന്നു. പ്രാദേശിക തലത്തില്‍ നടക്കുന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം  എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിക്കും.

date