Skip to main content
മികവിന്റെ കേന്ദ്രമാകാന്‍ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസും

മികവിന്റെ കേന്ദ്രമാകാന്‍ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസും

 

    ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളുടെ പട്ടികയില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടം നേടി.  1912 ല്‍ സ്ഥാപിച്ച സ്‌കൂള്‍ പിന്നീട് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറിയായി മാറി. രണ്ടു ക്യാമ്പസുകളിലായിട്ടാണ് ഹൈസ്‌കൂളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും പ്രവര്‍ത്തിച്ചുവരുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ കെട്ടിടമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്.  

    സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.5 കോടി ഉപയോഗിച്ചാണു പുതിയ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. മൂന്നു നിലകളിലായി അത്യാധുനിക നിലവാരത്തിലുള്ള നാല് ക്ലാസ് മുറികള്‍, ഫിസിക്‌സ്- കെമിസ്ട്രി ലാബുകള്‍, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, മൂന്നു ശുചിമുറികള്‍ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട മൂന്ന് ട്രേഡുകളാണ് മാതിരപ്പള്ളി സ്‌കൂളിലുള്ളത്. ഇന്റീരിയര്‍ ലാന്‍ഡ് സ്‌കേറ്റര്‍, മൈക്രോ ഇറിഗേഷന്‍ ടെക്നീഷ്യന്‍, ഫ്‌ളോറികള്‍ച്ചര്‍. ഈ മൂന്ന് ട്രേഡുകളിലും കൂടി ഇരുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വര്‍ഷങ്ങളായി കായിക കേരളത്തിന് മാതിരപ്പിള്ളി സ്‌കൂള്‍ നല്‍കിവരുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സംസ്ഥാന സ്‌കൂള്‍ കായികോത്സവങ്ങളില്‍ എറണാകുളം ജില്ലയുടെ യശശുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരുന്ന വിദ്യാലയം കൂടിയാണ് മാതിരപ്പിള്ളി ഗവ. വി.എച്.എസ്.എസ്. 

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങിലൂടെ സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കും.  സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും.  കെട്ടിടത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി ലാബുകള്‍ ഉദ്ഘാടനം ചെയ്യും.

date