Skip to main content

മരട് ഗവ ഐടിഐ ട്രെയിനികള്‍ക്ക് എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്താം

 

    2018 മുതല്‍ ഗവ ഐടിഐ മരടില്‍ എന്‍.സി.വി.ടി  എംഐഎസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ എന്‍ടിസിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. ആവശ്യമുളള ട്രെയിനികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന സേവനം പ്രയോജനപ്പെടുത്താം. എന്‍ടിസികളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഡിജിറ്റിയില്‍ നിന്നും ഇനി അവസരം ലഭിക്കുന്നതല്ല. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

date