Skip to main content
ഹൈ ടെക് ആയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഹൈ ടെക് ആയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

    മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.  അധ്യക്ഷത വഹിച്ച ആന്റണി ജോണ്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ലാബുകളുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേഷ് നിര്‍വഹിച്ചു.

    സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപ നായര്‍, മുനിസിപ്പല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ നൗഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ ഹരീഷ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആന്‍ഡ്രൂ ഫെര്‍ണാന്‍സ് ടോം, ഡിസ്ട്രിക്റ്റ് ഐ.ടി കോര്‍ഡിനേറ്റര്‍ സജി ജോണ്‍, പി.ടി.എ പ്രസിഡന്റ് ടി.എസ് റെജി, എം.പി.ടി.എ പ്രസിഡന്റ് ദീപ ഷാജു, പി.ടി.എ വൈസ് പ്രസിഡന്റ് എം.എം മുജീബ്, എസ്.എം.സി (സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി)
ചെയര്‍മാന്‍ സി.വി ജോസ്, എസ്.എം.സി ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ പി.കെ മോഹനന്‍ പിള്ള, എസ്.എം.സി മെമ്പര്‍ ബൈജു ജേക്കബ്,സ്‌കൂള്‍ എച്ച്.എം റോജ ഭായി തുടങ്ങിവര്‍ സംസാരിച്ചു.  

    ആകെ 7649 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലായി അത്യാധുനിക നിലവാരത്തിലുള്ള നാല് ക്ലാസ് മുറികള്‍, ഫിസിക്സ്- കെമിസ്ട്രി ലാബുകള്‍, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, മൂന്ന് ശുചിമുറികള്‍ എന്നിവയാണു പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. മാതിരപ്പിള്ളി വി.എച്ച്.എസ്.എസില്‍ മൂന്ന് ട്രേഡുകളാണുള്ളത്. ഇന്റീരിയര്‍ ലാന്‍ഡ് സ്‌കേറ്റര്‍, മൈക്രോ ഇറിഗേഷന്‍ ടെക്‌നീഷ്യന്‍, ഫ്ലോറികള്‍ച്ചര്‍. ഈ മൂന്ന് ട്രേഡുകളിലും കൂടി ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്.

date