Skip to main content

നോര്‍ത്ത് പറവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

    സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 

    1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഹൈ ടെക് കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളിലായി അഞ്ചു സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും 4 ബാത്ത്‌റൂം അടങ്ങുന്നതാണു പുതിയ കെട്ടിടം. 540 വിദ്യാര്‍ഥികളാണു നിലവില്‍ ഇവിടെ പഠിക്കുന്നത്.  

date