Skip to main content
കണ്ടന്തറ ജി.യു.പി സ്‌കൂള്‍ ഇനി മികവിന്റെ സ്മാര്‍ട്ട് കേന്ദ്രം; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കണ്ടന്തറ ജി.യു.പി സ്‌കൂള്‍ ഇനി മികവിന്റെ സ്മാര്‍ട്ട് കേന്ദ്രം; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

     പ്രീ സ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പങ്കിടുന്ന കണ്ടന്തറ ഗവ.യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപ മുതല്‍ മുടക്കിലാണു സ്‌കൂള്‍ കെട്ടിടം നവീകരിച്ചത്. സംസ്ഥാന തലത്തില്‍ 53 സ്‌കൂളുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 

    സ്‌കൂള്‍തല ഉദ്്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ ക്ലാസ് മുറികള്‍ കൂടി വിദ്യാലയത്തിന് അനുവദിക്കുമെന്ന് അദ്ദേഹംപറഞ്ഞു.

    ഉദ്്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിതാ റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീര്‍ തുകലില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി ടീച്ചര്‍, ഷെമിത ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date