Skip to main content

ജല്‍ ജീവന്‍ മിഷന്‍ വഴി വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുള്ളവര്‍  വാട്ടര്‍ ചാര്‍ജ് കുടിശിക തീര്‍പ്പാക്കണം

 

    ചോറ്റാനിക്കര, ഉദയംപേരൂര്‍, കുമ്പളം എന്നീ പഞ്ചായത്ത് പ്രദേശങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ വഴി വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്കു നാളിതുവരെ രേഖകളോ, ബില്ലോ, ലഭിച്ചിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ തൃപ്പൂണിത്തുറ വാട്ടര്‍ അതോറിറ്റി സെക്ഷനുമായി ബന്ധപ്പെട്ട് ബില്‍ കൈപ്പറ്റി വാട്ടര്‍ ചാര്‍ജ്ജ് കുടിശിക തീര്‍പ്പാക്കണമെന്ന് വാട്ടര്‍ സപ്ലൈ ഡിവിഷന്‍ റവന്യു ഓഫീസര്‍ അറിയിച്ചു. കുടിശികക്കാരുടെ കണക്ഷന്‍ വിച്ഛേദിക്കല്‍ വാട്ടര്‍ അതോറിറ്റി വ്യാപക നടപടികള്‍ തുടങ്ങുകയാണെന്നും അറിയിപ്പില്‍ പറയുന്നു. 

 

date