Skip to main content

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന  പൂര്‍ത്തിയായി; മോക് പോള്‍ 11 ന്

        തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. വെള്ളിയാഴ്ച മോക് പോള്‍ നടത്തും. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ ഗോഡൗണില്‍ രാവിലെ 9 മുതല്‍ മോക്ക് പോള്‍ ആരംഭിക്കും.  മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

        തിരഞ്ഞെടുപ്പിനായി 328 ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സിന്റെ ബാംഗ്ലൂരില്‍ നിന്നെത്തിയ ആറ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  മോക് പോളിനു ശേഷം പരിശോധന പൂര്‍ത്തിയായ യന്ത്രങ്ങള്‍ കളക്ടറേറ്റിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും.

date