ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന്
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.
- Log in to post comments