Skip to main content

വന്യജീവികളുടെ ആക്രമണം;  പ്രമേയം പാസാക്കി കൂവപ്പടി  ബ്ലോക്ക് പഞ്ചായത്ത് 

 

    വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്നതിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. ബ്ലോക്ക് പരിധിയിലെ കൂവപ്പടി, വേങ്ങൂര്‍ പഞ്ചായത്തുകളില്‍ വന്യജീവി ശല്ല്യം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണു തീരുമാനം. 

    രണ്ട് പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകളിലെ ജനങ്ങള്‍ നിലവില്‍ വന്യജീവി ശല്ല്യത്താല്‍ ബുദ്ധിമുട്ടുകയാണ്. ആന, കാട്ടുപന്നി എന്നീ ജീവികളുടെ ശല്ല്യമാണ് പ്രദേശത്ത് കൂടുതലായിയുള്ളത്. ആനകള്‍ പെരിയാര്‍ നീന്തിക്കടന്ന് ജനവാസമേഖലയിലെത്തി നാശഷ്ടം ഉണ്ടാക്കുന്നത് പതിവായി മാറുകയാണ്. കാര്‍ഷികവിളകള്‍  നശിപ്പിക്കുന്നതിന് പുറമെ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി തീര്‍ക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

    ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലാണ് വിഷയത്തില്‍ ആവശ്യമെന്നും ഈ വിഷയം ശ്രദ്ധയില്‍പെടുത്തി വരുന്ന തിങ്കളാഴ്ച വനംമന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കുമെന്നും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ പറഞ്ഞു.

date