Post Category
ജില്ലാ ശിസുസംരക്ഷണ യൂണിറ്റ്: എന്‍.ജി.ഒ കളുടെ അവലോകന യോഗം നടന്നു
തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ എന്‍. ജി. ഒ കളുടെ അവലോകന യോഗം ഇന്ന് (ജൂലൈ 2) രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നിലവില്‍ ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് എന്‍.ജി.ഒ കളുടെ ഭാരവാഹികള്‍ യോഗത്തില്‍ സംബന്ധിച്ചു. സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി വിലയിരുത്തി. മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് സ്വരൂപിക്കാനുമുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ കളക്ടര്‍ എന്‍.ജി.ഒകള്‍ക്ക് നിര്‍ദേശം നല്‍കി.
(പി.ആര്‍.പി 1775/2018)
date
- Log in to post comments