Skip to main content

കുമ്പളങ്ങി ജോരസ് റോഡിന്റെ  നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

 

    കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ജോരസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 52 ലക്ഷം രൂപ  ചെലവഴിച്ചാണ് റോഡും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നത്. സുഗമമായ സഞ്ചാരസ്വാതന്ത്ര്യം വരുന്നതോടെ പ്രദേശം വികസനക്കുതിപ്പിലാകുമെന്നും  ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും പ്രദേശവാസികളും ഒരുപോലെ സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അധ്യക്ഷയായ  യോഗത്തില്‍ പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കല്‍, പഞ്ചായത്ത് അംഗങ്ങളായ റീത്താ പീറ്റര്‍, ശ്രീമതി അജയന്‍, സജീവ് ആന്റണി, അഡ്വ.മേരി ഹര്‍ഷ, പി.ടി.സുധീര്‍, താരാ രാജു, ജെന്‍സി ആന്റണി, വിവിധ പാര്‍ട്ടി പ്രതിനിധികളായ കെ.കെ.സുരേഷ് ബാബു, എം.പി ശിവദത്തന്‍ എന്നിവര്‍ സംസാരിച്ചു.

date