Skip to main content

ആരോഗ്യ ജാഗ്രത : ബ്ലോക്ക് തലത്തില്‍ കലക്ടര്‍ പങ്കെടുക്കുന്ന യോഗം.

 

ജില്ലയില്‍  ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഫല പ്രദമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു. ഡങ്കിയും മറ്റ് ഭീഷണി പരത്തുന്ന സഹചര്യത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.  ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫണ്ട് വിനിയോഗം, നടത്തിയ പ്രവര്‍ത്തികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയില്‍ 35000 രൂപയും പഞ്ചായത്തുകളില്‍ 25000 രൂപയും നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ബ്‌ളോക്ക് തലത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുക്കുന്ന യോഗം നടത്തുമെന്നും അറിയിച്ചു.  
തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന#് നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഉറവിട ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

date