Post Category
തദ്ദേശ സ്വയംഭരണ ദിനം; ജില്ലാതല ആഘോഷം ശനിയാഴ്ച എറണാകുളം ടൗണ്‍ഹാളില്‍
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളും പുരസ്‌കാരദാന ചടങ്ങും എറണാകുളം ഇ. എം.എസ് ടൗണ്‍ഹാളില്‍ നടക്കും. ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും സമ്മാനിക്കും.
ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ 11 മുതല്‍ നവകേരളം പദ്ധതി, ഹരിത കേരളം മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം മിഷന്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സംപ്രേഷണത്തിനു ശേഷമായിരിക്കും ജില്ലാതല പുരസ്‌കാരദാന ചടങ്ങ് ആരംഭിക്കുക.
date
- Log in to post comments