വായനാപക്ഷാചരണം: ഉപന്യാസ മത്സരവിജയികള്‍
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപന്യാസ മത്സരവിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്ക്കൂള് മലയാള വിഭാഗത്തില്‍ തായന്നൂര്‍ ജി.എച്ച്.എസ്.എസിലെ അനുപമ സിബി ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച്.എസ്എസിലെ അശ്വതി പി രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ള്വര് എച്ച്.എസ്.എസിലെ ഗീതാഞ്ജലി പി മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് വിഭാഗത്തില്‍ മടിക്കൈ ജി.വി.എച്ച്.എസ്.എസിലെ അഭിനവ് ടി, ബാരെ ജി.എച്ച്.എസിലെ ഫാത്തിമ നാസ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച്.എസ്.എസ് ലെ ശ്രീലക്ഷ്മി പി എന്നിവര്‍ യഥാക്രമം വിജയികളായപ്പോള്‍ കന്നഡ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച്.എസ്.എസിലെ ലതിക പി ഒന്നാം സ്ഥാനം നേടി.
ഹയര്‍ സെക്കന്ററി മലയാളം വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച്.എസ്.എസിലെ വിഷ്ണു സി.എന്‍, ലിറ്റില്‍ ഫ്ളവര്‍ എച്ച്. എസ്.എസിലെ വര്‍ഷ കെ.കെ, ബളാന്തോട് ജി.എച്ച്.എസ്.എസ് ലെ ശ്രീലക്ഷ്മി കെ എന്നിവരാണ് ജേതാക്കള്‍. ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ഷ്മി പ്രിയ വിജയന് (കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച്.എസ്.എസ് ), മീനാമോള്‍ ബാലകൃഷ്ണന് (ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്) അനുശ്രീ എസ്.ആര് (ജി.എച്ച്.എസ്.എസ് ചായ്യോത്ത്) എന്നിവര്‍ യഥാക്രമം വിജയികളായി.
- Log in to post comments