ഹരിതസഭ: ജില്ലാതല ഉദ്ഘാടനവും വിത്ത് വിതരണവും
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ സി ഡി എസിലും ബാലപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ഹരിതസഭ' ബാലകൃഷിക്ക് തുടക്കമായി. ബാലപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റിസോഴ്‌സ് പേഴ്‌സമാര്‍ എന്നിവര്‍ക്കുളള ജൈവകൃഷി പരിശീലന പരിപാടി കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബാലപഞ്ചായത്തുകള്‍ക്കുളള വിത്ത് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രകാശ് പാലായി പദ്ധതി വിശദീകരണം നടത്തി. പൂര്‍ണ്ണമായും ജൈവരീതിയിലുളള പച്ചക്കറിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുടുംബശ്രീ സിഡിഎസിലും തരിശായി കിടക്കുന്ന പ്രദേശങ്ങളും, സ്‌കൂള്‍ പരിസരവും ഈ കൃഷിക്കായി ഉപയോഗപ്രദമാക്കുവാനാണ് തീരുമാനം. കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനിലെ പി ഡി ദാസ് ജൈവരീതിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷൈനി ഭാസ്‌കരന്‍ സ്വാഗതവും ഹര്‍ഷ പ്രിയ അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
- Log in to post comments