Skip to main content
നീലേശ്വരം വ്യാപാരഭവനില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന പരിശീലനം നഗരസഭ ചെയര്‍മാന്‍ പ്രെഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. 

 അഗതിരഹിത കേരളം; ശില്‍പശാല

   കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കിലെ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, മെമ്പര്‍ സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നീലേശ്വരം വ്യാപാരഭവനില്‍ നടത്തി. 'അഗതി രഹിത കേരളം' പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും, പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ശില്‍പശാല നടത്തിയത്. 
    നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രെഫ. കെ പി ജയരാജന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി പ്രജിത്ത്കുമാര്‍ വിഷയാവതരണം നടത്തി ക്ലാസ്സ് എടുത്തു.  കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ  ജോസഫ് സ്വാഗതവും  പ്രകാശന്‍ പാലായി നന്ദിയും പറഞ്ഞു. 

 

date