Skip to main content

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു  

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപവരേയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 3 ലക്ഷം രൂപവരേയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ അതാത് മത്സ്യഭവന്‍ ഓഫീസുളില്‍ ജൂലൈ 16 വരെ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടക്ക് പ്രായമുള്ള) രണ്ട് മുതല്‍ നാലുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്  കണ്ണൂര്‍  0497 - 2732487, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സാഫ്  കണ്ണൂര്‍ - 7012635773, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ - 8547439623, ഓഫീസ് അസിസ്റ്റന്റ് - 9037250210 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.   

date