Skip to main content
എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഡിജിറ്റല്‍ ചിത്രപ്രദര്‍ശനം കാണുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. പി ആര്‍ ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍ സമീപം.

ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും

 

    സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യചാരുത പകര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടക്കുന്ന ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം വെള്ളിയാഴ്ച(ഫെബ്രുവരി 25) സമാപിക്കും. കഴിഞ്ഞ 18ന് ആരംഭിച്ച പ്രദര്‍ശനം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വ്യത്യസ്ത കാഴ്ചയാണ് സമ്മാനിക്കുന്നത്. 

    സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തുടങ്ങി കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ജില്ലയില്‍ മുന്നേറിയ വികസന പദ്ധതികളുടെ നേര്‍ക്കാഴ്ച്ചയാണ് സിവില്‍ സ്റ്റേഷന്‍ ലോബിയിലെ പ്രദര്‍ശനത്തിലുള്ളത്.

    അടിസ്ഥാന വികസനം, ഡിജിറ്റല്‍ കേരളം, വിദ്യാഭ്യാസം, ടൂറിസം, കോവിഡ് പ്രതിരോധം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വികസന മുന്നേറ്റങ്ങളും കാഴ്ചക്ക് നിറം പകരുന്നു.
 

date